Tuesday, June 22, 2021
Home Gulf അമീരി കപ്പ് ഫൈനല്‍; അല്‍ സദ്ദ് ക്ലബ്ബ് ജേതാക്കളായി

അമീരി കപ്പ് ഫൈനല്‍; അല്‍ സദ്ദ് ക്ലബ്ബ് ജേതാക്കളായി

ദോഹ: കഴിഞ്ഞ ദിവസം നടന്ന അമീരി കപ്പ് ഫൈനല്‍ മത്സരത്തില്‍ അല്‍ സദ്ദ് ക്ലബ്ബ് ജേതാക്കളായി. വിജയികള്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുരസ്‌കാരങ്ങള്‍ നല്‍കി. ഇത് പതിനേഴാം തവണയാണ് അല്‍ സദ്ദ് ക്ലബ്ബ് അമീരി കപ്പ് ചരിത്രത്തില്‍ ജേതാക്കളായി മാറുന്നത്.

അല്‍ അറബി ക്ലബ്ബിനെ ഒന്നിനെതീരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ സദ്ദ് ക്ലബ് തകര്‍ത്തത്. ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ഉല്‍ഘാടനം ചെയ്യപ്പെട്ട അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലെ ഉല്‍ഘാടന മത്സരമായാണ് അമീരി കപ്പ് ഫൈനല്‍ സംഘടിപ്പിക്കപ്പെട്ടത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച മത്സരത്തില്‍ അന്‍പത് ശതമാനം മുന്‍കൂര്‍ ബുക്ക് ചെയ്ത കാണികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

Most Popular