Wednesday, June 23, 2021
Home Gulf ദോഹ ഹമദ് വിമാനത്താവളത്തില്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഇറ്റലിയുമായി കരാറായി

ദോഹ ഹമദ് വിമാനത്താവളത്തില്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഇറ്റലിയുമായി കരാറായി

ദോഹ: ഖത്തറിലെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഹമദ് അധികൃതര്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാറായി.

ഇറ്റാലിയന്‍ കമ്പനിയായ ലിയോണാര്‍ഡോയുമായാണ് കരാറുണ്ടാക്കിയിരിക്കുന്നത്. ദോഹയിലേക്കുള്ള വ്യോമയാന ഗതാഗതം വര്‍ധിച്ചതും 2022 ലോക കപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ കൂടി ഭാഗമായാണ് പുതിയ അത്യാധുനിക റഡാറുകള്‍ വാങ്ങാന്‍ ദോഹ അധികൃതര്‍ തീരുമാനിക്കുന്നത്.

ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി, ഖത്തര്‍ എയര്‍വേയ്‌സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദോഹയിലെ ലിയോണാര്‍ഡോ കമ്പനിയുടെ മേധാവി അബ്ദുല്ല മേരുവിയും ദോഹയില്‍ നടന്ന ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Popular