
ആപ്പിളിന്റെ എയര്‍പോഡ് പ്രോ തിരിച്ചു വിളിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: ശബ്ദ തകരാര്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറിലെ ആപ്പിള്‍ ഡീലര്‍ റെഡിംഗ്ടണുമായി സഹകരിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം 2019 ഒക്ടോബറിനും 2020 ഒക്ടോബറിനും ഇടയില്‍ വിറ്റ ആപ്പിള്‍ എയര്‍പോഡ്സ് പ്രോ തിരിച്ചുവിളിക്കുന്നതായി അറിയിച്ചു.
ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാലും ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ സാധിക്കാത്തതിനാലുമാണ് എയര്‍പോഡുകള്‍ തിരിച്ചുവിളിക്കുന്നത്. എയര്‍പോഡ്സ് പ്രോയുടെ ശബ്ദത്തിലുള്ള അപാകത സ്ഥിരീകരിച്ചതായി ആപ്പിള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു.
ഫോണില്‍ സംസാരിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ യാത്ര ചെയ്യുമ്പോഴോ ആപ്പിള്‍ എയര്‍പോഡ്സ് പ്രോ ഉപയോഗിക്കുമ്പോള്‍ ശബ്ദം മുറിഞ്ഞ് പോവുകയോ പതറിപ്പോവുകയോ അല്ലെങ്കില്‍ ബാസ് ശബ്ദം നഷ്ടപ്പെടുന്നതായോ അനുഭവപ്പെട്ടേക്കാം. ഇത് പരിഹരിക്കാനാണ് മന്ത്രാലയത്തിന്റെ നടപടി.
ഉപഭോക്താക്കളുടെ പരിരക്ഷ മുന്‍നിര്‍ത്തി ഉല്‍പ്പന്നങ്ങളുടെ തകരാറുകള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ ഡീലര്‍മാര്‍ പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നത്.