Saturday, July 24, 2021
Home Gulf ഖത്തറിലെ ദുഹൈല്‍-അല്‍ ഗറാഫ പാലം തുറന്നു

ഖത്തറിലെ ദുഹൈല്‍-അല്‍ ഗറാഫ പാലം തുറന്നു

ദോഹ: സബാഹ് അല്‍ അഹ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായ ദുഹൈല്‍- അല്‍ ഗറാഫ പാലവും ട്രാഫിക് സിഗ്നലിന്റെ ഭാഗങ്ങളും തുറന്നു. നിശ്ചയിക്കപ്പെട്ടതിനും ആറ് മാസം മുമ്പാണ് പ്രവര്‍ത്തി പൂര്‍ത്തയാക്കിയതെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അഷ്ഗാല്‍) അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ പ്രജ്ക്ട്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഇമാദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഷ്ഗാല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദുഹൈല്‍, അല്‍ ഗറാഫ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലം പ്രദേശത്തെ ഗതാഗതത്തിരക്ക് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് പകര്‍ച്ചവ്യാധിയും അയല്‍രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ അന്യായ ഉപരോധവുമോന്നും ബാധിക്കാതെ പദ്ധതികള്‍ ഷെഡ്യൂളിന് മുമ്പേ പൂര്‍ത്തിയായതില്‍ അഷ്ഗാലിന് അഭിമാനമുണ്ടെന്ന് അല്‍ ഇമാദി പറഞ്ഞു.

Most Popular