Tuesday, September 28, 2021
Home Gulf അഷ്‌റഫിന്റെ സമയോചിത ഇടപെടൽ ഉത്തമ മാതൃക

അഷ്‌റഫിന്റെ സമയോചിത ഇടപെടൽ ഉത്തമ മാതൃക

ദോഹ :  ഖത്തറിലെ മുഴുവൻ പ്രവാസി മലയാളികളും രണ്ടു ദിവസമായി അഭിമാനം കൊള്ളുകയാണ് അരീക്കോട് കുനിയിൽ സ്വദേശി അഷ്‌റഫിന്റെ ധീരതയുടെ നിറവിൽ. അൽക്കോർ ദഖീറ ബീച്ചിൽ അപ്രതീക്ഷിതമായി ചുഴിയിൽ പെട്ട കുട്ടികളെ മാതാപിതാക്കൾക്കു തിരികെ കൊടുത്ത അഷ്‌റഫിന്റെ ദീരോത്തമായ ഇടപെടൽ അപകട സന്ധിയിൽ  പകച്ചു പോകുന്നവർക്ക് പാഠമാണ്. ഖത്തറിൽ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈലാഫ് ഖത്തർ വളണ്ടിയർ ടീമിന്റെ ക്യാപ്റ്റൻ ആയ അഷ്‌റഫ്‌ അക്ഷരാർത്ഥത്തിൽ ഒരു ക്യാപ്റ്റൻ ആണിന്നു ഖത്തറിൽ. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മദീന ഖലീഫ യൂണിറ്റ് സെകട്ടറി, വെളിച്ചം ഖത്തർ ഏരിയ കോർഡിനേറ്റർ, അലിഫ് അക്കാദമി മദീന ഖലീഫ  മദ്രസ മാനേജിങ് കമ്മറ്റി അംഗം, കെഎംസിസി, ചാലിയാർ ദോഹ, തുടങ്ങി നിരവധി മത -സാമൂഹ്യ രംഗത്തെ പ്രവർത്തകനാണ് അഷ്‌റഫ്‌ അരീക്കോട്*.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ആസ്ഥാനമായ ലക്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  അനുമോദന യോഗത്തിൽ ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.  ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ NKM അക്ബർ കാസിം, ലോക കേരള സഭ അംഗം അബ്ദു റഊഫ് കോണ്ടോട്ടി ജിം ഖത്തർ  ചെയർമാൻ  ഷഫീക് വാടാനപ്പള്ളി, ഈലാഫ് ഖത്തർ ചെയർമാൻ സലാം ചീക്കൊന്ന്,വെളിച്ചം ഖത്തർ ചീഫ് കോർഡിനേറ്റർ മുഹമ്മദ് അലി ഒറ്റപ്പാലം, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ വൈസ് പ്രസിഡന്റ്മാരായ സാലിം മദനി , ഫൈസൽ കാരാട്ടിയാട്ടിൽ, MA റസാഖ് എന്നീ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.  ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെർ ട്രഷറർ ഇസ്മായിൽ വല്ല്യാപ്പള്ളിയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെകട്ടറി താജ് സമാൻ സ്വാഗതവും, നജീബ് അബൂബക്കർ നന്ദിയും പറഞ്ഞു ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റെറിന്റെ ഉപഹാരം ICBF പ്രസിഡന്റ് ബഹുമാന്യനായ സിയാദ് ഉസ്മാൻ നൽകി അഷ്‌റഫ്‌ അരീക്കോട് ആശംസകൾക്ക് നന്ദി അറിയിച്ചു.

Most Popular