Sunday, June 20, 2021
Home Gulf ഏഷ്യാ കപ്പ് ക്ലബ്ബ് ഫുട്‌ബോള്‍ സംഘാടനം; ഖത്തറിന് ഏഷ്യന്‍ ഫുട്ബോള്‍ അധികൃതരുടെ പ്രശംസ

ഏഷ്യാ കപ്പ് ക്ലബ്ബ് ഫുട്‌ബോള്‍ സംഘാടനം; ഖത്തറിന് ഏഷ്യന്‍ ഫുട്ബോള്‍ അധികൃതരുടെ പ്രശംസ

ദോഹ: ഏഷ്യാ കപ്പ് ചാമ്പ്യന്‍സ് ക്ലബ്ബ് ഫുട്‌ബോള്‍ സംഘാടനത്തില്‍ മികവ് കാട്ടിയതിന് ഖത്തറിന് ഏഷ്യന്‍ ഫുട്ബാള്‍ അധികൃതരുടെ പ്രശംസ. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഏഷ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഖത്തറിനെ പ്രശംസിച്ചത്.

കോവിഡ് കാലത്ത് ഇത്തരത്തില്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുക എന്നത് ശ്രമകമായ ദൗത്യമാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘാടനം മികച്ചു നിന്നു. ഖത്തര്‍ ലോക കപ്പ് അടക്കം നിരവധി ടൂര്‍ണമെന്റുകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നതോടെ ദോഹ മിഡില്‍ ഈസ്റ്റിലെ കായിക തലസ്ഥാനമായി അറിയപ്പെടും.

ടൂര്‍ണമെന്റ് വേളയില്‍ ചില ക്ലബ്ബ് ടീമുകള്‍ പിന്മാറിയെങ്കിലും മാധ്യമ ശ്രദ്ധയും കാണികളുടെ സഹകരണവും ഖത്തറിലെ ഫുട്ബാള്‍ മത്സരങ്ങളെ മികച്ചതാക്കി. ഖത്തറിന് 2027 ഏഷ്യ കപ്പ് ഫുട്‌ബോള്‍ അടക്കമുള്ള മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. 2030 ഏഷ്യന്‍ ഗെയിമസ് ആതിഥേയത്വം ഖത്തറിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ഏഷ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

Most Popular