Tuesday, May 18, 2021
Home Gulf പേള്‍ ഖത്തറില്‍ നിരീക്ഷണ ക്യാമറ നശിപ്പിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

പേള്‍ ഖത്തറില്‍ നിരീക്ഷണ ക്യാമറ നശിപ്പിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ദോഹ: സമൂഹ മാധ്യമങ്ങളിലൂടെ പേള്‍ ഖത്തറില്‍ നിരീക്ഷണ ക്യാമറ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപെട്ട് ആഭ്യന്തര മന്ത്രാലയം പ്രത്യേക വാര്‍ത്ത കുറിപ്പ് പുറത്തിറക്കി.

കഴിഞ്ഞ ദിവസം വ്യാപകമായാണ് ഈ വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാള്‍ നിരീക്ഷണ ക്യാമറ നശിപ്പിക്കാന്‍ ശ്രമിക്കുകയും മറ്റൊരാള്‍ അത് ചിത്രീകരിക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Most Popular