Wednesday, June 23, 2021
Home Gulf അല്‍ ജസീറ ചാനലിലെ 36 മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

അല്‍ ജസീറ ചാനലിലെ 36 മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

ദോഹ: അല്‍ ജസീറ ചാനലിലെ 36 മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അല്‍ ജസീറ ചാനല്‍ തന്നെ പ്രസിദ്ധീകരിച്ച പ്രത്യേക ഡോകുമെന്ററിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആസൂത്രിതമായ ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍ ജസീറക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇതിന് പിന്നില്‍ ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര ഏജന്‍സികളാണെന്ന് ഡോകുമെന്ററി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

വളരെക്കാലത്തെ അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് ചാനലിന്റെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നതായി മനസിലാക്കാന്‍ സാധിച്ചത്.

ആഗോള തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആസൂത്രിത കയ്യേറ്റങ്ങള്‍ക്ക് സമാനമായ മറ്റൊരു രൂപമാണ് ഫോണ്‍ ഹാക്കിംഗ്. ഇസ്രായേലും അവരുടെ അറബ് ലോകത്തെ പുതിയ സുഹൃത്തുക്കളുമാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഈ നീച പ്രവര്‍ത്തിക്കു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Most Popular