Monday, July 26, 2021
Home Gulf ഖത്തറിലെ സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തി തുടങ്ങി

ഖത്തറിലെ സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തി തുടങ്ങി

ദോഹ: ഖത്തറിൽ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തി തുടങ്ങി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതുക്കിയ നിർദേശത്തപ്രകാരമാണ് മിശ്രപഠനം തുടരുന്ന വിദ്യാർഥികളുടെയും, ഓൺലൈൻ പഠനം മാത്രമായിട്ടുള്ളവരുടെയും ഹാജർ രേഖപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് സ്‌കൂളുകൾ നൽകുന്ന വിവരം.

ഓൺലൈൻ പഠനം മാത്രം തുടരുന്ന വിദ്യാർഥികൾ ഓൺലൈനിൽ പങ്കെടുക്കുന്നതും, ഹോംവർക്ക് കൃത്യമായി നിർവഹിക്കുന്നതും പരിഗണിച്ച് ഹാജർ കണക്കാക്കും. മിശ്ര പഠനം പിന്തുടരുന്ന വിദ്യാർഥി ക്ലാസിലെത്തുന്നത് അനുസരിച്ച് ഹാജർ രേഖപ്പെടുത്തും. മിശ്രപഠന സംവിധാനത്തിൽ പ്രതിദിനം 30 ശതമാനം വിദ്യാർഥികൾ ക്ലാസിലെത്തി പഠിക്കണം. ക്ലാസിൽ വരാത്ത ദിവസം ഓൺലൈൻ പഠനത്തിൽ പങ്കെടുക്കുകയുെ വേണം.

Most Popular