പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മാഈല്‍ (58) സൗദി അറേബ്യയില്‍ മരിച്ചു. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ഇസ്മാഈല്‍. പിതാവ്: ഇബ്രാഹീം. മാതാവ്: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി. മക്കള്‍: അന്‍സി, അന്‍സാര്‍, അസി. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുലെയിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും