Thursday, September 23, 2021
Home Gulf കോവിഡ് പ്രോട്ടോകോൾ ലംഘനം: ഒമാനിൽ ഹോട്ടലിന് പിഴയിട്ട് അധികൃതർ

കോവിഡ് പ്രോട്ടോകോൾ ലംഘനം: ഒമാനിൽ ഹോട്ടലിന് പിഴയിട്ട് അധികൃതർ

മസ്‌ക്കറ്റ് : ഒമാനിൽ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ക്വയറിലുള്ള ‘ഐബിസ്’ഹോട്ടല്‍ ഉടമയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ അറിയിച്ചു.

ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് അല്‍ ഖുവൈറിലെ ഐബിസ് ഹോട്ടലിന് പൈതൃക വിനോദ സഞ്ചാര മന്ത്രാലയം കടുത്ത പിഴ ചുമത്തിയത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഹോട്ടല്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു .

Most Popular