Saturday, June 19, 2021
Home Gulf ഖത്തറില്‍ കോവിഡ് വാക്സിനെടുത്തവരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തത വരുത്തി അധികൃതര്‍

ഖത്തറില്‍ കോവിഡ് വാക്സിനെടുത്തവരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തത വരുത്തി അധികൃതര്‍

ദോഹ: ഖത്തറില്‍ കോവിഡ് വാക്സിനെടുത്തവര്‍ക്ക് എപ്പോള്‍ വിദേശത്തേക്ക് യാത്ര ചെയ്യാനാവുമെന്ന വിഷയത്തില്‍ വ്യക്തത വരുത്തി അധികൃതര്‍ രംഗത്ത്. ഹമദ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണിയാണ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് പ്രധാനമായും രണ്ട് ഡോസ് വാക്സിനാണ് നിലവില്‍ മുന്‍ഗണന ക്രമത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ആദ്യ ഡോസെടുത്ത് മൂന്ന് വാരം പൂര്‍ത്തിയാക്കി രണ്ടാം ഡോസിനും വിധേയമായി ഒരു വാരം പൂര്‍ത്തിയാക്കിയാല്‍ ഒരു വ്യക്തിക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഇതോട് കൂടി കൊവിഡ് വാക്സിനെടുത്തയാള്‍ പൂര്‍ണമായും കോവിഡ്് പ്രതിരോധ ശക്തി നേടിയെന്നാണ് അനുമാനിക്കപ്പെടുന്നതെന്ന് അല്‍ മസ്ലാമണി പറഞ്ഞു. അതേസമയം, കോവിഡ് വാക്സിനെടുത്തവരുടെ മൊബൈല്‍ ഫോണില്‍ ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കാന്‍ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്ന് അല്‍ മസ്ലാമണി ചൂണ്ടിക്കാട്ടി.

Most Popular