Saturday, April 17, 2021
Home Gulf ഖത്തറില്‍ കോവിഡ് വാക്സിന്‍ എടുത്ത ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍

ഖത്തറില്‍ കോവിഡ് വാക്സിന്‍ എടുത്ത ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍

ദോഹ: രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തിയ വ്യക്തികള്‍ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹമദ് ആശുപത്രി മുതിര്‍ന്നവരുടെ പ്രത്യേക പരിചരണ വിഭാഗം മേധാവി ഡോ. ഹാനദി അല്‍ അഹമ്മദ് ആണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ഖത്തറില്‍ പ്രധാനമായും പ്രായമേറിയവര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഇത് വളരെയധികം സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ അടക്കം അഭിപ്രായപ്പെടുന്നത്. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായി കൊവിഡ് വാക്സിന്‍ എത്തിച്ച രാഷ്ട്രമാണ് ഖത്തര്‍.

വികസിത രാഷ്ട്രങ്ങളില്‍ വിതരണം ചെയ്യുന്ന ഫൈസര്‍ വാക്സിന്‍ തന്നെയാണ് ഖത്തറിലും വിതരണം നിര്‍വഹിക്കുന്നത്. മുതിര്‍ന്നവര്‍ക്കും മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള കൊവിഡ് വാക്സിന്‍ ഡോസ് പൂര്‍ത്തീകരിച്ചു വരികയാണ്.

ഇപ്പോള്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക ചാനലിലൂടെ അറിയിക്കുന്നതാണെന്നും പൊതു ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുടെയും കാര്യമില്ലെന്നും ഡോ. ഹാനദി ചൂണ്ടിക്കാട്ടുന്നു

Most Popular