Saturday, June 19, 2021
Home Gulf മാനസിക സംഘര്‍ഷങ്ങള്‍ ചെറുക്കാം; വെബ്‌സൈറ്റുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

മാനസിക സംഘര്‍ഷങ്ങള്‍ ചെറുക്കാം; വെബ്‌സൈറ്റുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലുള്ള പ്രവാസികള്‍ക്കും, സ്വദേശികള്‍ക്കും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വെബ്സൈറ്റ് ഒരുക്കി പൊതുജനാരോഗ്യ മന്ത്രാലയം.

മഹാമാരിക്കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സിന്റെ താളം തെറ്റുന്നത് തടയുന്നതിനായി നിര്‍ദേശങ്ങളും, വിവരങ്ങളും പങ്കുവയ്ക്കാനായാണ് ഈ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ഖത്തര്‍ ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതിനുള്ള ലിങ്ക്: sehanafsia.moph.gov.qa

Most Popular