Sunday, July 25, 2021
Home Gulf മോശം പെരുമാറ്റം: ഷാർജ ഖാദിസിയ മേഖലയിലെ ബാച്ച്ലേഴ്‌സിനെ ഒഴിപ്പിക്കാൻ നടപടി

മോശം പെരുമാറ്റം: ഷാർജ ഖാദിസിയ മേഖലയിലെ ബാച്ച്ലേഴ്‌സിനെ ഒഴിപ്പിക്കാൻ നടപടി

ഷാർജ: അൽ ഖാദിസിയ മേഖലയിൽ താമസിക്കുന്ന ബാച്ച്‌ലേഴ്‌സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി ഉത്തരവിട്ടു.

താമസക്കാരിൽ പലരുടെയും മാന്യമല്ലാത്ത പെരുമാറ്റം സൈ്വര്യ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതായി സ്വദേശി യുവതി പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. ഒട്ടേറെ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിവിടം.

ഈ മേഖലയിലെ സുരക്ഷിതമല്ലാത്ത പഴയ വില്ലകൾ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കുറഞ്ഞ വാടകയ്ക്ക് ബാച്ലേഴ്‌സിനും തൊഴിലാളികൾക്കും നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ അക്രമാസക്തമായി പെരുമാറുന്നവരും ഉണ്ടെന്ന് പരാതിയുണ്ട്.

താമസക്കാരെ ഒഴിപ്പിക്കാൻ പോലീസ് സഹായത്തോടെ നടപടികൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ താരിഫി പറഞ്ഞു.

Most Popular