Wednesday, September 22, 2021
Home Gulf Bahrain ബഹ്‌റൈനിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഉയരുന്നു

ബഹ്‌റൈനിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഉയരുന്നു

മനാമ: ബഹ്‌റൈനിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഉയരുന്നു. 129 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 1,384 ആണ്. 2,70,161 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,67,772 പേര്‍ രോഗമുക്തി നേടി. 1,005 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 5,585,146 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്. ബഹ്‌റൈനില്‍ തിങ്കളാഴ്ച 101 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് .

Most Popular