വേങ്ങര: എ ആര് നഗര്‍ ഊക്കത്ത് പരേതനായ പാലമഠത്തില്‍ കണ്ണാട്ടില്‍ മസ്ഊദ് മുസ്ലിയാരുടെ മകന് അബ്ദു ബിന്‍ മസ്ഹൂദ് മൗലവി (74) അന്തരിച്ചു.
. അബ്ദു ബിന്‍ മസ്ഹൂദ് മൗലവ ദീര്‍ഘ കാലം ബഹ്റൈനില്‍ പ്രവാസ ജീവിതം നയിച്ചിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി കിഡ്നി സംബന്ധമായ അസുഖം കാരണം ഡയാലിസിസിന് വിധേയമായതാണ് മക്കള്‍: മുഹമ്മദ് ത്വയ്യിബ് (ബഹ്റൈന്‍), ജാബിര്‍ സ്വലാഹി (കക്കാട് ജി യു പി സ്കൂള്‍ അദ്ധ്യാപകന്), മാജിദ് (അബൂദാബി), മസ്ഊദ് അഹ്മദ്, സഫൂറ. മരുമക്കള്‍: സമീന തീണ്ടേക്കാട്, നാസിഹ കൊടിയത്തൂര്‍, സഫ്ന മറിയം തിരൂരങ്ങാടി, അസ്മ കക്കാടംപുറം, ജുനൈദ് ചെമ്മാട്.
പരേതരായ അഹമ്മദ് മുസ്ലിയാര്, ആയിശ, ഫാത്തിമ, അബ്ദുറഹീം ഫൈസി (കുറ്റൂര്‍ നോര്‍ത്ത്) അബ്ദുല്‍ ഗഫൂര്‍ മൗലവി (എടക്കാപ്പറമ്പ് മഹല്ല് ഖത്തീബ്), ഹൈദര്‍ മൗലവി (ബഹ്റൈന്‍) സൈനബ (ഇരിങ്ങല്ലൂര്‍) സഹോദരങ്ങളാണ്.