Saturday, June 19, 2021
Home Gulf ബഹ്‌റൈന്‍-ഖത്തര്‍ ശീത യുദ്ധം; ഉപരോധം പിന്‍വലിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ബഹ്‌റൈന്‍-ഖത്തര്‍ ശീത യുദ്ധം; ഉപരോധം പിന്‍വലിക്കാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള സാധ്യതകള്‍ക്ക് ബഹ്‌റൈന്‍ മങ്ങലേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഖത്തര്‍-ബഹ്‌റൈന്‍ അതിര്‍ത്തികളില്‍ രണ്ട് തവണ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടത് ഉപരോധം പിന്‍വലിക്കാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഇതോടെ ഇല്ലാതാവുകയായിരുന്നു.

ഉപരോധ രാഷ്ട്രങ്ങളില്‍ ബഹ്‌റൈന്‍ മാത്രമാണ് ഖത്തര്‍ ഉപരോധം പിന്‍വലിക്കുന്നതിന് ഇതുവരെയും അനുകൂലിക്കാന്‍ തയ്യാറാവാത്തത്. മറ്റു ഉപരോധ രാഷ്ട്രങ്ങള്‍ ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് നിരവധി തവണ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും ബഹ്‌റൈന്‍ ഇതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.

ഖത്തറുമായി ഏറ്റവും അടുത്ത് കിടക്കുന്ന രാഷ്ട്രമെന്ന നിലയില്‍ സൗദി സഖ്യ രാഷ്ട്രങ്ങള്‍ക്കിടയില്‍ ബഹ്റൈന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ബഹ്റൈന്റെ ക്രൂയിസ് കപ്പല്‍ തടയുകയും ഒരു ബഹ്‌റൈന്‍ പൗരനെയടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഖത്തര്‍ നടപടിയാണ് ബഹ്‌റൈന്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അതെസമയം, ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നത് ഒഴിവാക്കാന്‍ ബഹ്‌റൈന്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Most Popular