Tuesday, June 15, 2021
Home Gulf Bahrain വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച സംഭവം; ഖത്തര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ബഹ്‌റൈന്‍

വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച സംഭവം; ഖത്തര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ബഹ്‌റൈന്‍

മനാമ: ബഹ്‌റൈന്റെ വിമാനങ്ങള്‍ ഖത്തര്‍ വ്യോമയാന അതിര്‍ത്തി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണം തെറ്റെന്ന് ബഹ്‌റൈന്‍ അധികൃതര്‍. ഇക്കാര്യത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിന് ഖത്തര്‍ നല്‍കിയ പരാതി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് ഖത്തറിന്റെ വ്യോമയാന അതിര്‍ത്തിയില്‍ നാലോളം ബഹ്‌റൈന്‍ യുദ്ധ വിമാനങ്ങള്‍ കടന്നു കയറിയതായി പറയപ്പെടുന്നത്.

ഖത്തര്‍ ആരോപിക്കുന്ന ബഹ്‌റൈന്റെ യുദ്ധ വിമാനങ്ങള്‍ തത്സമയം സൗദിയുടെ വ്യോമയാന മേഖലയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു. പരിശീലനത്തിന് ശേഷം സൗദിയിലാണ് ബഹ്‌റൈന്റെ യുദ്ധ വിമാനങ്ങള്‍ നിര്‍ത്തിയിട്ടത്. ഖത്തര്‍ വ്യോമയാന പാത ബഹ്‌റൈന്‍ ലംഘിക്കേണ്ട ആവശ്യം നിലവില്‍ ഇല്ല. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Most Popular