Sunday, July 25, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 455 പേര്‍ കോവിഡ് മുക്തരായി; 346 പുതിയ കേസുകള്‍

ബഹ്‌റൈനില്‍ 455 പേര്‍ കോവിഡ് മുക്തരായി; 346 പുതിയ കേസുകള്‍

മനാമ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 455 പേര്‍ കോവിഡ് മുക്തരായതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഇഅറിയിച്ചു. 346 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 145 പേര്‍ പ്രവാസി തൊഴിലാളികളാണ്. 197 പേര്‍ സജീവമായ കേസുകളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും. യാത്രയുമായി ബന്ധപ്പെട്ട ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ നിലവിലെ മരണസംഖ്യ 147 ആണ്. ഇന്നലെ 7,425 കോവിഡ് -19 പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതു വരെ രോഗമുക്തി നേടിയത് 38,666 പേരാണ്.

47 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇത് കൂടാതെ 69 രോഗബാധിതര്‍ ആശുപത്രികളില്‍ കഴിയുന്നു. നിലവില്‍ 2,676 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

Most Popular