ഖത്തര്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

മനാമ: ഉപരോധം അവസാനിച്ചെങ്കിലും ഖത്തറിന്റെ നിസ്സംഗത മൂലം കാര്യങ്ങള്‍ രമ്യമായ പരിഹാരത്തിലേക്ക് എത്തുന്ന അവസ്ഥയില്ലെന്ന് ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനി. അല്‍ ഉലാ കരാറിലെ രമ്യമായ പരിഹാര മാര്‍ഗങ്ങളെ ഖത്തര്‍ അവഗണിക്കുകയാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ ഖത്തര്‍ പ്രകടിപ്പിക്കുന്ന അലസത കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രി ട്വിറ്ററിലാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

സൗദി, ഈജിപ്ത് ഏന്നീ രാഷ്ട്രങ്ങളുടെ നേതാക്കള്‍ ഖത്തറുമായുള്ള സൗഹൃദ പ്രസ്താവനകള്‍ നടത്തുന്നുണ്ട് എങ്കിലും ബഹ്‌റൈന്‍, യു.എ.ഇ രാഷ്ട്ര തലവന്മാര്‍ പൂര്‍ണമായ ഉഭയകക്ഷി ബന്ധത്തിന് അനുകൂലമായ പ്രസ്താവനകളോ നീക്കങ്ങളോ നടത്തുന്നില്ല എന്നതും വളരെയധികം ശ്രദ്ധേയമാണ്.