Tuesday, September 21, 2021
Home Gulf Bahrain റെഡ് ലിസ്റ്റിൽപെടുന്ന രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്‌റൈൻ

റെഡ് ലിസ്റ്റിൽപെടുന്ന രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്‌റൈൻ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളുടെ പട്ടിക ബഹ്‌റൈൻ വീണ്ടും പുതുക്കി. ജോർജിയ, യുക്രെയ്ൻ, മലാവി എന്നീ രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 25 രാജ്യങ്ങളാണ് ബഹ്‌റൈന്റെ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുന്നത്. സ്വദേശികളും ബഹ്‌റൈനിൽ സ്ഥിരതാമസ വീസയുള്ളവരും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും റെഡ്‌ ലിസ്റ്റ് രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ ട്രാൻസിറ്റ് ചെയ്തവർക്കും ബഹ്‌റൈനിൽ പ്രവേശനം അനുവദിക്കില്ല. അതുകൊണ്ടുതന്നെ പ്രവാസികളായ നിരവധി ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളുമെന്നാണ് സൂചനകൾ. ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ഉപദേശപ്രകാരമാണ് റെഡ് ലിസ്റ്റ് പട്ടികയിൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും.

യാത്രാനുമതി ലഭിച്ചിരിക്കുന്നവർ യാത്രയ്ക്ക് മുൻപുള്ള 48 മണിക്കൂറിൽ പിസി‌ആർ പരിശോധന നടത്തി ക്യു‌ആർ കോഡുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ബഹ്‌റൈനിൽ എത്തിയാൽ ഉടനെയും 10 ദിവസത്തിന് ശേഷവും പിസി‌ആർ പരിശോധന നടത്തണം.

ഈ പരിശോധനകൾക്കുള നിശ്ചിത ഫീസ് ബഹ്‌‌റൈൻ വിമാനത്താവളത്തിൽ പണമായോ BeAware Bahrain ആപ്പ് വഴി ഓൺ‌ലൈനായോ മുൻ‌കൂർ അടയ്ക്കണമെന്നും നിർദേശമുണ്ട് . ബഹ്‌റൈനിൽ സ്ഥിരം മേൽ‌‌വിലാസം ഇല്ലാത്തവർക്ക് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസുള്ള ക്വാറന്റീൻ സെന്ററുകൾ ലഭ്യമാക്കും. ബഹ്‌റൈനിൽ സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്ഥിരം വിലാസമുണ്ടെങ്കിൽ ക്വാറന്റീൻ അവിടെ അനുവദിക്കും.

Most Popular