
ബഹറൈനില്‍ സമ്പര്‍ക്കരോഗികള്‍ വര്‍ധനവ്: ഇന്നലെ 238 പേര്‍ക്ക് കോവിഡ്
HIGHLIGHTS
128 പ്രവാസി ജോലിക്കാരും 7 യാത്രക്കാരും 103 സമ്പര്ക്കരോഗികളുമടക്കം ഇന്നലെ 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മനാമ: ബഹറൈനില്‍ 7881 കോവിഡ് ടെസ്റ്റുകളില്‍ 128 പ്രവാസി ജോലിക്കാരും 7 യാത്രക്കാരും 103 സമ്പര്ക്കരോഗികളുമടക്കം ഇന്നലെ 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 2192 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് 90369 പേര് രോഗമുക്തി നേടി.