Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്ന് 468 പേര്‍ക്ക് കോവിഡ്; ഭൂരിഭാഗവും പ്രവാസി തൊഴിലാളികള്‍

ബഹ്‌റൈനില്‍ ഇന്ന് 468 പേര്‍ക്ക് കോവിഡ്; ഭൂരിഭാഗവും പ്രവാസി തൊഴിലാളികള്‍

മനാമ: ബഹ്റൈനില്‍ ഇന്ന് 468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,776 പേരില്‍ ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16,669 ആയി. പുതുതായി കണ്ടെത്തിയ രോഗികളില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, 378 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 11,487 ആയി ഉയര്‍ന്നു. 5,148 പേരാണ് ചികിത്സയിലുള്ളത്. 14 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 29 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്.

Most Popular