Monday, July 26, 2021
Home Gulf Bahrain പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറൊപ്പിട്ടു

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറൊപ്പിട്ടു

മനാമ: പ്രവാസികള്‍ ആശ്വാസം പകര്‍ന്ന് ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. ഇതോടെ ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും വിമാന സര്‍വീസ് ആരംഭിക്കും. സര്‍വീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ഇത് ഏത് സമയവും ഉണ്ടാകുമെന്നാണ് സൂചന.

എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിസ കാലാവധി കഴിയാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസ വാര്‍ത്തയാണ് ഇത്.

എയര്‍ ബബിള്‍ അനുസരിച്ച് ബഹ്റൈന്‍, ജിസിസി പൗരന്മാര്‍ക്ക് പുറമെ റസിഡന്റ് വിസ, ഇ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാം. ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വരാം. എല്ലാ യാത്രക്കാരില്‍ നിന്നും പിസിആര്‍ ടെസ്റ്റിന് 60 ദിനാര്‍ ഈടാക്കുമെന്നും അറിയിച്ചുട്ടുണ്ട്. ബി അവെയര്‍ ആപ്പ് വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കിലോ പണം അടക്കാവുന്നതാണ്.

Most Popular