
ബഹറൈനിലെ അല്‍ സയാഹ് ഐലന്‍ഡ് ദേശീയ പൈതൃക ഇടമാവുന്നു
HIGHLIGHTS
ബുസൈതീന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രകൃതിദത്ത ദ്വീപായ അല്‍ സാഹ് ഐലന്‍ഡ് ദേശീയ പൈതൃക ഇടമാക്കാന്‍ ഒരുങ്ങുന്നു.
ബുസൈതീന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രകൃതിദത്ത ദ്വീപായ അല്‍ സാഹ് ഐലന്‍ഡ് ദേശീയ പൈതൃക ഇടമാക്കാന്‍ ഒരുങ്ങുന്നു. പ്രകൃതിദത്ത ജല നീരുറവയ്ക്ക് പേരുകേട്ട അല്‍ സയാ ദ്വീപ് ദേശീയ പൈതൃക ഇടമായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുനിസിപ്പാലിറ്റി-നഗര ആസൂത്രണ മന്ത്രി എസ്സാം ഖലഫ് അറിയിച്ചു. പൈതൃക ഇടമാകുന്നതിന് വേണ്ട എല്ലാ അംഗീകാരങ്ങളും ലഭിച്ച ശേഷം രജിസ്റ്റര്‍ ചെയ്യുമെന്ന് മന്ത്രി മുനിസിപ്പല്‍ കൗണ്‍സിലില്‍ ഇന്നലെ വ്യക്തമാക്കി.