Tuesday, June 22, 2021
Home Gulf Bahrain കോഴിക്കോട് ക്വാരന്റീനില്‍ കഴിയുന്ന പ്രവാസിക്കു നേരെ വധശ്രമം; കെഎംസിസിയെ അനുകൂലിച്ച് സംസാരിച്ചതിനെന്ന് ആരോപണം (വീഡിയോ)

കോഴിക്കോട് ക്വാരന്റീനില്‍ കഴിയുന്ന പ്രവാസിക്കു നേരെ വധശ്രമം; കെഎംസിസിയെ അനുകൂലിച്ച് സംസാരിച്ചതിനെന്ന് ആരോപണം (വീഡിയോ)

കോഴിക്കോട്: ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയായ യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി അരയാക്കൂല്‍ താഴ ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്. കെഎംസിസിയെ അനുകൂലിച്ച് സംസാരിച്ചതിനാലാണ് അക്രമമെന്ന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

വ്യാഴാഴ്ചയാണ് ലിജീഷ് ബഹ്റൈനില്‍ നിന്ന് വന്നത്. ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി രാത്രി പതിനൊന്നുമണിയോടെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ലിജീഷ് ക്വാറന്റീനില്‍ കഴിഞ്ഞ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമി ഉള്ളില്‍ കടക്കുകയും കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമി മുഖംമൂടി ധരിച്ചിരുന്നു. ലിജീഷിനെ കുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ലിജീഷ് തന്നെ അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടിയ ശേഷം ലിജീഷ് വീണ്ടും ക്വാറന്റീനില്‍ പ്രവേശിച്ചു.

എന്നെ അക്രമിച്ചത് കെഎംസിസിയുടെ സഹായത്തെ പ്രശംസിച്ചതിന്

Posted by Gulf Malayaly on Friday, June 26, 2020

 

കെഎംസിസി പ്രവര്‍ത്തകരെ താന്‍ പ്രകീര്‍ത്തിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നുവെന്നും അതാകാം അക്രമത്തിന് കാരണമെന്നും ലിജീഷ് പറഞ്ഞു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് മൂലം ജോലി നഷ്ടപെട്ടതിനാല്‍ പ്രയാസമനുഭവിക്കുന്നതറിഞ്ഞു കെഎംസിസി പ്രവര്‍ത്തകര്‍ ലിജീഷിന് ഭക്ഷണസാധങ്ങളും മറ്റും നല്‍കി സഹായിക്കുകയും ഒടുവില്‍ നാട്ടില്‍ പോകണമെന്ന ആഗ്രഹം കെഎംസിസി സംസ്ഥാന കമ്മറ്റി ചാര്‍ട്ട് ചെയ്ത വിമാനത്തിലൂടെ സഫലീകരിച്ചു നല്‍കുകയും ചെയ്തിരുന്നു.

അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിക്കു നേരെയുളള വധശ്രമം എന്ന രീതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ക്വാറന്റീനില്‍ കഴിയുന്ന വ്യക്തിയെ ആക്രമിച്ചതിനാല്‍ അക്രമിയേയും കണ്ടെത്തി ക്വാറന്റീനിലാക്കേണ്ട സാഹചര്യമുണ്ട്. അതിനാല്‍ തന്നെ അയാളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.

ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ക്വാരന്റീനില്‍ കഴിയുന്ന പ്രവാസിയെ ആക്രമിച്ച സംഭവം കേരളത്തിലാണെന്നതില്‍ ലജ്ജിക്കുന്നു എന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന സെക്രെട്ടറി എ പി ഫൈസല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി , ആക്ടിങ് ജനറല്‍ സെക്രെട്ടറി പി കെ ഇസ്ഹാഖ് , വൈസ് പ്രസിഡന്റ് ശരീഫ് വില്ല്യപ്പള്ളി എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.

Most Popular