Thursday, September 23, 2021
Home Gulf Bahrain ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം; ബഹ്‌റൈനിൽ 4 പേർ പിടിയിൽ

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം; ബഹ്‌റൈനിൽ 4 പേർ പിടിയിൽ

ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ അറസ്റ്റിലായി. മാസ്‌കിനുള്ളില്‍ വിദഗ്ധമായി കഞ്ചാവ് ഒളിപ്പിച്ചാണ് ബഹ്റൈനിലേക്ക് അയച്ചത്. പാക്കേജ് കൈപ്പറ്റാനെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. ആദ്യ രണ്ട് പ്രതികള്‍ക്ക് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനും മറ്റ് രണ്ടുപേര്‍ക്ക് ഇത് വിതരണം ചെയ്യാനുമായിരുന്നു ചുമതല. ലഹരിമരുന്ന് കള്ളക്കടത്ത്, ലഹരിമരുന്ന് വില്‍പ്പന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്തു.

Most Popular