
ബഹറൈനില്‍ 289 പേര്‍ക്ക് കോവിഡ്
HIGHLIGHTS
എന്നാല്‍ 12 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മനാമ: ബഹറൈനില്‍ കഴിഞ്ഞ ദിവസം നടന്ന 11409 കോവിഡ് പരിശോധനകളില്‍ 289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 145 പ്രവാസി ജീവനക്കാരും 13 യാത്രക്കാരോടൊപ്പം 131 സമ്പര്‍ക്ക രോഗികളുമാണുള്ളത്. അതേസമയം ഇന്നലെ 218 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 9143 പേര് പൂര്‍ണ്ണമായി കോവിഡ് മുക്കരായി. എന്നാല്‍ 12 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 2500 ആക്ടീവ് കേസുകളില്‍ 2488 പേരുടെ നില ഗുരുതരമല്ല. എന്നാല്‍ 49 പേര് ചികിത്സയിലാണ്.