മനാമ: ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്റൈന്‍ അനുമതി നല്‍കിയതായി ബഹ്റൈന്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ക്രമപ്രകാരമാണ് അനുമതി നല്‍കുന്നത്.
ബഹ്റൈന്‍ സര്‍ക്കാരിന്റ അനുമതി ലഭിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി എംബസിയില്‍ നിന്ന് ഇമെയിലിലോ ഫോണിലോ അറിയിപ്പ് ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാരുടെ പട്ടിക മനാമയിലെ എയര്‍ ഇന്ത്യ ഓഫിസിന് കൈമാറിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്ള യാത്രക്കാര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കൂ.
അതേ സമയം, ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് അനുമതി ലഭിക്കുന്നതിനും എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനും ശ്രമങ്ങള്‍ തുടരുകയാണെന്നും എംബസി അറിയിച്ചു.