Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ അഗ്‌നി സുരക്ഷയുമായി ബന്ധപ്പെട്ട് 774 നിയമലംഘനങ്ങള്‍

ബഹ്‌റൈനില്‍ അഗ്‌നി സുരക്ഷയുമായി ബന്ധപ്പെട്ട് 774 നിയമലംഘനങ്ങള്‍

മനാമ: അഗ്‌നിരക്ഷാ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് കടകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്ക്കെതിരെ 774 നിയമലംഘനങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് രജിസ്റ്റര്‍ ചെയ്തു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി പ്രൊട്ടക്ഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനാ പ്രചാരണത്തിനിടെയാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്. എമര്‍ജന്‍സി ലൈറ്റുകള്‍, അലാറം സംവിധാനങ്ങള്‍, ഷോപ്പുകളിലെ മറ്റ് സുരക്ഷാ ഉപകരണങ്ങളടക്കമുള്ളവയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാനാണ് ഡയറക്ടറേറ്റ് ക്യാമ്പെയ്‌നുകള്‍ നടത്തുന്നത്.

സിവില്‍ ഡിഫന്‍സ് അംഗീകാരമുള്ളതും ഡയറക്ടറേറ്റ് വെബ്സൈറ്റായ www.gdcd.gov.bh ല്‍ ലിസ്റ്റുചെയ്തിരിക്കുന്നതുമായ അഗ്‌നിശമന, അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കട ഉടമകളോട് അധികൃതര്‍ നിര്‍ദേശം നല്‍കി.

Most Popular