
ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഏഷ്യന്‍ പ്രവാസിക്ക് നഷ്ടപരിഹാരം നല്കാന് ബഹറൈന്‍ കോടതിയുടെ ഉത്തരവ്
HIGHLIGHTS
വാണിജ്യ കമ്പനിയിലെ ഏഴ് വര്‍ഷത്തെ ജോലിക്ക് ശേഷം പ്രവാസിയെ ഏകപക്ഷീയമായി ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന കേസിലാണ് തൊഴിലുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മനാമ: ഏഷ്യന്‍ പ്രവാസിക്ക് അനുകൂലമായി ബഹ്റൈന്‍ ലേബര്‍ കോടതി വിധി പുറപ്പെടുവിച്ചു. വാണിജ്യ കമ്പനിയിലെ ഏഴ് വര്‍ഷത്തെ ജോലിക്ക് ശേഷം പ്രവാസിയെ ഏകപക്ഷീയമായി ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന കേസിലാണ് തൊഴിലുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലുടമ ഏകദേശം 9,000 ബഹറൈന്‍ ദിര്‍ഹം നഷ്ടപരിഹാരം പ്രവാസി ജീവനക്കാരന് നല്കാന് ഉത്തരവിട്ടതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്.
കമ്പനിയുടെ വില്‍പ്പനയില്‍ നിന്ന് പണം തട്ടിയ ശേഷമാണ് സെയില്‍സ് ഏജന്റായ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന തൊഴിലുടമയുടെ വാദം കോടതി തള്ളിയതായി അഖ്ബര്‍ അല്‍ ഖലീജ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനി കോടതിയില്‍ നല്കിയ രേഖകള്‍ തെറ്റാണെന്ന് കണ്ടെത്തിയതായി അഭിഭാഷകന് പറഞ്ഞു. സമര്‍പ്പിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഫെയ്ക് എക്സ്പേര്‍ട്സിന്റെ നിഗമനം.