Tuesday, August 3, 2021
Home Gulf Bahrain ബഹ്‌റൈനില്‍ പുതിയ 531കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ബഹ്‌റൈനില്‍ പുതിയ 531കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

മനാമ : ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 531 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 36,004 ആയി.

577 പേര്‍ക്ക് രോഗമുക്തി നേടി ഇതോടെ രാജ്യത്ത് മൊത്തം 31,765 പേര്‍ രോഗമുക്തി നേടി.

പുതിയ കേസുകളില്‍ 297 പ്രവാസികളാണ് ഇതില്‍ 234 പേരും സജീവ കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
അതേസമയം, കോവിഡ് മൂലം 59 വയസുള്ള പ്രവാസി മരിച്ചതോടെ രാജ്യത്തിന്റെ മരണസംഖ്യ 124 ആയി ഉയര്‍ന്നു.

Most Popular