ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേരളീയ സമാജം ലക്ഷം രൂപ വീതം നല്‍കും

expat death sharjah

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം. സമാജത്തിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുന്നത്.

മരിച്ച പലരുടെയും കുടുംബത്തിന്റെ അവസ്ഥ ദയനീയമാണെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ സമാജം നടത്തിവരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തിക സഹായം.

നിലവില്‍ കേരളീയ സമാജം അംഗങ്ങള്‍ക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കി വരുന്നുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി ഇതിനകം രണ്ടായിരത്തോളം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും സമാജത്തിന് കഴിഞ്ഞതായി പിവി രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.

Bahrain covid death keraleeeya samajam help