Friday, April 23, 2021
Home Gulf Bahrain കോവിഡ്: ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ മരിച്ചു

കോവിഡ്: ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ മരിച്ചു

മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ചും ഹൃദയാഘാതവും മൂലം രണ്ടു മലയാളികള്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച് കണ്ണൂര്‍ ഏഴോം കാനായില്‍ മീത്തലെ പുരയില്‍ രാജന്‍ (52) ആണ് മരിച്ചത്. രണ്ടാഴ്ചയായി ന്യൂമോണിയ ബാധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ബഹ്‌റൈന്‍ യൂനിലിവര്‍ കമ്പനിയിലെ ജീവനക്കാരനാണ്.

പരേതനായ മീത്തലെ പുരയില്‍ നാരായണന്റെയും യശോദയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: ആദര്‍ശ് (എച്ച്ഡിഎഫ്‌സി ബാങ്ക്, കണ്ണൂര്‍), അപര്‍ണ്ണ (വിദ്യാര്‍ത്ഥിനി, തളിപ്പറമ്പ നാഷനല്‍ കോളജ്). സഹോദരങ്ങള്‍: അനിത, അനൂപ്, അജിത.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രാഘവന്റെ മകന്‍ സുജിന്‍ സുകുമാരന്‍ (33) ആണ് മരിച്ചത്. ടൂബ്ലിയിലെ ബ്ലൂവാട്ടര്‍ സീവേജ് ട്രീറ്റ്മന്റെ് കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. പനിയെത്തുടര്‍ന്ന് അഞ്ച് ദിവസമായി സുജിന്‍ ക്വാറന്റീനില്‍ ആയിരുന്നു.

വെള്ളിയാഴ്ച കോവിഡ് പരിശോധനക്ക് ബഹ്‌റൈന്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തിച്ചപ്പോഴാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം ബഹ്‌റൈനില്‍തന്നെ സംസ്‌കരിക്കും. അഞ്ജലിയാണ് ഭാര്യ. മൂന്നു വയസ്സുള്ള മകനുണ്ട്.


 

Most Popular