Sunday, May 16, 2021
Home Gulf Bahrain കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; പ്രചാരണം നിഷേധിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; പ്രചാരണം നിഷേധിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

മനാമ: കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതു മൂലം സ്വദേശി മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. 53കാരനായ വ്യക്തിയുടെ മരണം കോവിഡ് വാക്സിനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണമായും നിഷേധിച്ചു.

പെട്ടെന്നുണ്ടായ ഹൃദയാഘാതവും അതേ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതമാണ് ഇദ്ദേഹത്തിന്റെ മരണകാരണമായതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍, ഈ മരണത്തെ കോവിഡ് വാക്സിനുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് പൂര്‍ണമായും വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. നേരത്തെ തന്നെ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമെ വിശ്വസിക്കാവൂ എന്നും മന്ത്രാലയം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

Most Popular