Tuesday, June 22, 2021
Home Gulf Bahrain എടിഎമ്മുകളില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം തകര്‍ത്തതായി ബഹ്‌റൈന്‍

എടിഎമ്മുകളില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം തകര്‍ത്തതായി ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനിലെ നാഷനല്‍ ബാങ്കിന്റെ രണ്ട് എടിഎമ്മുകളില്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന തകര്‍ത്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച്ച രാവിലെ വ്യത്യസ്ത സമയങ്ങളിലായാണ് എടിഎമ്മുകളില്‍ ബോംബ് സ്ഥാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും കേസ് പ്രോസിക്യൂഷനു കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

തലസ്ഥാന ഗവര്‍ണറേറ്റിലെ അല്‍ നാഇം, ജിദാഫ് ഏരിയകളിലുള്ള രണ്ട് എടിഎമ്മുകള്‍ക്കു നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ബന്ധപ്പെട്ട സുരക്ഷാ വിഭാഗം ദേശീയ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ചാണ് ആക്രമണ പദ്ധതി തകര്‍ത്തതെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Most Popular