Sunday, June 20, 2021
Home Gulf Bahrain ജൂലൈ മധ്യത്തില്‍ ബഹ്‌റൈനില്‍ നിന്നു കേരളത്തിലേക്ക് സൗജന്യ വിമാനം

ജൂലൈ മധ്യത്തില്‍ ബഹ്‌റൈനില്‍ നിന്നു കേരളത്തിലേക്ക് സൗജന്യ വിമാനം

മനാമ: കോവിഡ് ദുരിതബാധിതരെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈന്‍ കേരളീയ സമാജം കേരളത്തിലേക്ക് സൗജന്യ വിമാനമൊരുക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന നൂറുകണക്കിന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹ്‌റൈന്‍ കേരളീയ സമാജം ആരംഭിച്ചു കഴിഞ്ഞതെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.

നിര്‍ധനരും അര്‍ഹരുമായ ആളുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരായിക്കും സൗജന്യ വിമാനയാത്രാ പദ്ധതിയിലൂടെ നാട്ടിലെത്തുക. യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ ലഭ്യമാവുമെന്നും ജൂലൈ മാസം മധ്യത്തിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുകയെന്നും സമാജം പത്രകുറിപ്പില്‍ പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.

ഇതിനകം ചാര്‍ട്ടര്‍ വിമാന സര്‍വീസിലൂടെ ആയിരത്തിലധികം ആളുകളെ നാട്ടിലെത്തിച്ചു. ഇനിയും അഞ്ച് വിമാനങ്ങളുടെ യാത്രാനുമതിക്കായുള്ള അന്തിമ ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അനുമതി ലഭിച്ച മുറയ്ക്ക് രണ്ടാം ഘട്ട വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Bahrain free chartered flight to kerala


 

Most Popular