ബഹ്‌റൈന്‍ രൂപാന്തരപ്പെട്ട കോവിഡ് വൈറസില്‍ നിന്ന് മുക്തം

മനാമ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പരിശോധന നാഷ്ണല്‍ ടാസ്‌ക് ടീം നടത്തുന്നുണ്ട്. ജാഗ്രതയോടെ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ടീം അംഗവും ആരോഗ്യ മന്ത്രാലയ അണ്ടര്‍സെക്രട്ടറിയുമായ വാലിദ് അല്‍ മനെയ് അറിയിച്ചു. ബഹ്റൈന്‍ രൂപാന്തരപ്പെട്ട കോവിഡ് വൈറസില്‍ നിന്ന് മുക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതായി ബഹ്റൈന്‍ ദിനപത്രമായ അല്‍ ബിലാദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമാന്‍, കുവൈറ്റ്, ലെബനന്‍ എന്നിവയുള്‍പ്പെടെ മറ്റ് അറബ് രാജ്യങ്ങളില്‍ ഇതിനകം തന്നെ കോവിഡ് -19 വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ALSO WATCH