Monday, June 21, 2021
Home Gulf Bahrain നിലപാട് കടുപ്പിച്ച് ബഹ്‌റൈന്‍; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പല സ്ഥലങ്ങളിലും പ്രവേശിക്കാന്‍ കഴിയില്ല

നിലപാട് കടുപ്പിച്ച് ബഹ്‌റൈന്‍; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പല സ്ഥലങ്ങളിലും പ്രവേശിക്കാന്‍ കഴിയില്ല

മനാമ: കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍. 18 വയസ്സിന് താഴെ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇളവുള്ളവരുമൊഴിച്ച് രാജ്യത്തെ മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പെരുന്നാള്‍ മുതല്‍ അങ്ങോട്ട് പല കേന്ദ്രങ്ങളിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. ഇന്‍ഡോര്‍ സിനിമകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍ തുടങ്ങി റസ്‌റ്റൊറന്റുകളിലും കഫേകളും വരെ പ്രവേശനം ലഭിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പ് വരുത്തേണ്ടി വരും. മാസ്‌ക് ധരിക്കാതിരുന്നാലും സാമൂഹിക അകലം പാലിക്കാതിരുന്നാലും 20 ദിനാര്‍ പിഴ ഈടാക്കുന്നതാണ്.

രാജ്യത്ത് ഇതിനകം 5,39,956 പേര്‍ വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. 3,16,370 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചവര്‍. നിലവില്‍ പുതുതായി രോഗം കണ്ടെത്തുന്നവരില്‍ 99.2% വാക്‌സീന്‍ സ്വീകരിക്കാത്തവരാണ്. വാക്‌സീന്‍ സ്വീകരിച്ചവരില്‍ 0.8% മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

Most Popular