Sunday, April 18, 2021
Home Gulf Bahrain ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കായി ബഹ്‌റൈന്‍ എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി

ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്കായി ബഹ്‌റൈന്‍ എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി

മനാമ: നാട്ടില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി തുടങ്ങി. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്‌ട്രേഷന്‍ നടത്തണം.

വന്ദേഭാരത് ദൗത്യത്തില്‍ നേരത്തേ നാട്ടിലേക്കു പോകുമ്പോള്‍ നടത്തിയ രജിസ്‌ട്രേഷനു സമാനമായാണ് ഇപ്പോള്‍ നാട്ടില്‍നിന്ന് വരുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്.  ഈ ലിങ്ക്‌ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

അതേസമയം, ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് എംബസി അറിയിച്ചു. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം പരസ്പരം സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ളതെന്നും എംബസി വ്യക്തമാക്കി.

Most Popular