Sunday, August 1, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്‍ഡോര്‍ ജിമ്മുകളും നീന്തല്‍ക്കുളങ്ങളും അടയ്ക്കുന്നു

ബഹ്‌റൈനില്‍ ഇന്‍ഡോര്‍ ജിമ്മുകളും നീന്തല്‍ക്കുളങ്ങളും അടയ്ക്കുന്നു

മനാമ: ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്‍ഡോര്‍ ജിമ്മുകളും സ്‌പോര്‍ട്‌സ് ഹാളുകളും നീന്തല്‍ക്കുളങ്ങളും താല്‍ക്കാലികമായി അടക്കുന്നു. അതോടൊപ്പം ഔട്ട്‌ഡോര്‍ ജിമ്മുകളും സ്‌പോര്‍ട്‌സ് ഹാളുകളിലും പരമാവധി 30 ആളുകളെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ഇന്‍ഡോര്‍ വ്യായാമ ക്ലാസ്സുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതാണ്. പൊതുസ്ഥലങ്ങളില്‍ വീട്ടിലോ സ്വകാര്യ ഇടങ്ങളിലോ ഒത്തുചേരുമ്പോഴും ചടങ്ങുകള്‍ക്കും പരമാവധി മുപ്പത് പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദമുള്ളൂ. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരമാവധി എഴുപത് ശതമാനം ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നു. ടാസ്‌ക്‌ഫോഴ്സ് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 7 (ഞായര്‍) മുതല്‍ ഫെബ്രുവരി 21 (ശനിയാഴ്ച) വരെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

Most Popular