Sunday, July 25, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറുകണക്കിന് പേര്‍ക്ക് പണം നഷ്ടപ്പെട്ടു

ബഹ്‌റൈനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൂറുകണക്കിന് പേര്‍ക്ക് പണം നഷ്ടപ്പെട്ടു

മനാമ: ബഹ്‌റൈനിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി വ്യാജ തൊഴില്‍ വാഗ്ദാനത്തിലൂടെ നൂറുകണക്കിന് പേരില്‍ നിന്ന് പണം തട്ടിയതായി റിപോര്‍ട്ട്. ഉം അല്‍ ഹസമിലെ ഡീസന്റ് ട്രേഡിങ് എന്ന സ്ഥാപനമാണ് ഓണ്‍ലൈനില്‍ നിരവധി ഒഴിവുകള്‍ പോസ്റ്റ് ചെയ്ത പണം തട്ടിയത്.

കോവിഡ് ടെസ്റ്റിനും വിസയ്ക്കുമായാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം ഈടാക്കിയത്. കോവിഡ് ടെസ്റ്റിന് 20 മുതല്‍ 50 ബഹ്‌റൈന്‍ ദീനാര്‍ വരെയും വിസയ്ക്ക് 200 ബഹ്‌റൈന്‍ ദീനാറുമായിരുന്നു ചാര്‍ജ്. 20 ദിനാര്‍ കോണ്‍ട്രാക്ട് ഫീസ് എന്ന പേരിലും ഈടാക്കിയിരുന്നു.

ജോലിയുടെ ഓഫര്‍ ലെറ്ററുമായി പരസ്യത്തില്‍ പറഞ്ഞ വിലാസത്തില്‍ നിരവധി പേര്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇരകള്‍ നബീഹ് സാലിഹ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ലൈസന്‍സ് ഇല്ലാതെ ജോലിവാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 992 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Bahrain: Job agency suspended for conning hundreds of people with fake job advertisements


 

Most Popular