Tuesday, June 22, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ് മരിച്ചത്.

ബുസൈതീനിലെ കഫ്റ്റീരിയയില്‍ ജീവനക്കാരനായ ഇദ്ദേഹം 10 വര്‍ഷത്തോളമായി ബഹ്റൈനിലുണ്ട്. പിതാവ്: ആലിക്കോയ. മാതാവ്: ആയിഷാബി. ഭാര്യ: വി പി സുമി. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സഫ്വാന്‍, മുഹമ്മദ് സഹല്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് ഐസാന്‍. തുടര്‍ നടപടികള്‍ക്ക് സഹായവുമായി കെഎംസിസി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതി രംഗത്തുണ്ട്.

Most Popular