Sunday, September 26, 2021
Home Gulf Bahrain ബഹ്‌റൈനില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബഹ്‌റൈനില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി വിഷ്ണു കെ (27) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍മാബാദിലെ താമസ സ്ഥലത്ത് സീലിങില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

പ്രണയ നൈരാശ്യമാണ് മരണത്തിന് കാരണമെന്ന് സൂചനയുണ്ട്. മരിക്കുന്നതിന് മുമ്പ് ഇയാള്‍ പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്തിരുന്നതായും പറയപ്പെടുന്നു.

Most Popular