മനാമ: സൗജന്യമായി വിസിറ്റിംഗ് വിസ കാലാവധി സൗജന്യമായി നീട്ടുന്നതിനുള്ള അവസരം ഇന്നത്തോടെ അവസാനിക്കുമെന്ന് ബഹ്റൈന്‍ നാഷ്ണാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേര്‍സ് (എന്‍പിആര്‍എ) അറിയിച്ചു. അതേസമയം സന്ദര്‍ശക വിസ ഫീസ് ജനുവരി 22 മുതല്‍ പുനസ്ഥാപിക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സന്ദര്‍ശകരുടെ സ്ഥിതി കണക്കിലെടുത്ത് വിസകാലാവധി നീട്ടാനായി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പ്രകാരം ഏപ്രില്‍ 21 മുതല്‍ ഗ്രേസ് പിരീഡ് ആരംഭിച്ചു.
സന്ദര്‍ശകര്‍ക്ക് വിസ നീട്ടുന്നതിന് www.bahrain.bh എന്ന വെബ്സൈറ്റ് വഴിയോ സതേണ്‍ ഗവര്‍ണറേറ്റ് പോലീസിനടുത്തുള്ള ഈസ ടൗണിലെ മുഹറക് സെക്യൂരിറ്റി കോംപ്ലക്സിലെ സേവന കേന്ദ്രങ്ങളിലൂടെയോ അപേക്ഷിക്കാവുന്നതാണ്.