Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഓണ്‍അറൈവല്‍ വിസയ്ക്ക് നിയന്ത്രണം; സൗദിയിലേക്കുള്ള നിരവധി മലയാളികളെ തിരിച്ചയച്ചു

ബഹ്‌റൈനില്‍ ഓണ്‍അറൈവല്‍ വിസയ്ക്ക് നിയന്ത്രണം; സൗദിയിലേക്കുള്ള നിരവധി മലയാളികളെ തിരിച്ചയച്ചു

മനാമ: ബഹ്‌റൈനില്‍ ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പടുത്തിയത് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി സൗദി പ്രവാസികള്‍ക്ക് കുരുക്കായി. സൗദിയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാല്‍ ബഹ്‌റൈന്‍ വഴി അങ്ങോട്ട് പോകാനെത്തിയ നിരവധി മലയാളികള്‍ തിരിച്ചു പോവേണ്ടി വന്നു. മനാമ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ നൂറോളം പേരെ തിരിച്ചയച്ചു.

യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്കാണ് വിസ ലഭിക്കാതെ ബഹ്‌റൈനില്‍നിന്നു മടങ്ങേണ്ടിവന്നത്. നിലവില്‍ ഡോക്ടര്‍, എന്‍ജിനീയര്‍, ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ജേണലിസ്റ്റ്, മാനേജര്‍ തസ്തികയ്ക്കു മുകളിലുള്ളവര്‍ തുടങ്ങി ഉന്നത പ്രൊഫഷണലുകള്‍ക്കു മാത്രമാണ് ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത്. കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലെ വിസക്കാര്‍ക്ക് ബഹ്‌റൈനില്‍ തസ്തികയനുസരിച്ച് ഓണ്‍അറൈവല്‍ വീസ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് വ്യക്തിഗത, വിസ വിവരങ്ങള്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയ്ക്കു അര്‍ഹരാണോ എന്നറിയാം. അര്‍ഹരല്ലാത്തവര്‍ വന്നാല്‍, അതത് രാജ്യത്തേക്ക് തന്നെ മടങ്ങേണ്ടി വരും.
ALSO WATCH

Most Popular