
ഖത്തര്‍-ബഹറൈന്‍ ബന്ധം പുനസ്ഥാപിക്കുമെന്ന് ബഹറൈന്‍ വിദേശകാര്യമന്ത്രി
HIGHLIGHTS
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തറുമായുള്ള ബഹറൈന്റെ ബന്ധം 2017 ജൂണ്‍ 5 ന് മുമ്പുള്ള അവസ്ഥയിലേക്ക് പഴയപടിയാക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്‍ ലത്തീഫ് അല്‍ സയാനി പ്രഖ്യാപിച്ചതായി അല്‍ വതാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
41-ാമത് ജി.സി.സി ഉച്ചകോടിയില്‍ ഒപ്പിട്ട അല്‍-അല പ്രഖ്യാപനം ഒപ്പിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കുമെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഖത്തറിനെതിരെ ആരംഭിച്ച എല്ലാ നടപടിക്രമങ്ങളും ഉപേക്ഷിക്കുന്നതാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.