ബഹറൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍

മനാമ: ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണെന്ന് അറിയാം. ഇന്ന് ചിലയിടങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ പരിശോധന ആരംഭിക്കുന്നതാണ്. വൈകുന്നേരം നാലു മണിക്കും കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നുണ്ട്.

രാവിലെ എട്ട് മണിക്ക് പരിശോധന ആരംഭിക്കുന്ന കേന്ദ്രങ്ങള്‍
ഐസ ടൗണിലാണ് രാവിലെ പരിശോധന നടക്കുന്ന കേന്ദ്രങ്ങളുള്ളത്. ഇവിടെ റമിസിന് അടുത്തും ലെബനോന്‍ ട്രെയ്ഡ് സെന്ററിലുമാണ് പരിശോധന കേന്ദ്രങ്ങള്‍.

വൈകുന്നേരം നാല് മണിക്ക് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍:

  • സാര്‍ മാള്‍
  • മാല്‍കിയ ക്ലബ്
  • ബഹറൈന്‍ മാള്‍

ആരോഗ്യ കേന്ദ്രങ്ങള്‍, സ്പേര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ, എട്ടോ സൈറ്റുകളില്‍ ആരോഗ്യമന്ത്രാലയം ദിവസേന റാന്‍ഡം ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലേയും പരിശോധനകളുടെ എണ്ണം 300നും 400നും ഇടയിലാണ്. ആകെ 2000ത്തിനും 2300നും ഇടയില്‍ ദിവസേന റാന്‍ഡം ടെസ്റ്റുകള്‍ നടക്കുന്നുണ്ട്.