ബഹ്‌റൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍

മനാമ: ഇന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണെന്ന് അറിയാം. രാവിലെ എട്ട് മണി മുതല്‍ ഹമദ് ടൗണിലെ സൂഖ് വാഖിഫില്‍ പരിശോധന നടക്കുന്നുണ്ട്. വെകുന്നേരം നാലു മണിക്ക് ഇസ്തിഖ്‌ലാല്‍ വാക്ക്‌വെയിലും പരിശോധന നടക്കുന്നതാണ്.

ആരോഗ്യ കേന്ദ്രങ്ങള്‍, സ്പേര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെ ഏഴോ, എട്ടോ സൈറ്റുകളില്‍ ആരോഗ്യമന്ത്രാലയം ദിവസേന റാന്‍ഡം ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലേയും പരിശോധനകളുടെ എണ്ണം 300നും 400നും ഇടയിലാണ്. ആകെ 2000ത്തിനും 2300നും ഇടയില്‍ ദിവസേന റാന്‍ഡം ടെസ്റ്റുകള്‍ നടക്കുന്നുണ്ട്.